TRENDING:

BREAKING: അരുണാചലിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Last Updated:

മൂന്നു മലയാളികളടക്കം പതിമൂന്നു പേരുമായി ജൂൺ മൂന്നിന് കാണാതായ വിമാനമാണ് കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മൂന്നു മലയാളികൾ അടക്കം പതിമൂന്നു പേരുമായി അരുണാചലിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരാഴ്ചയിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് ഉച്ചയോടെ പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള ദുർഘട മേഖലയിൽ വിമാനവശിഷ്ടങ്ങൾ കണ്ടെത്തിയത്. തെരച്ചിലിനായി വ്യോമസേനാ സംഘം പ്രദേശത്തേക്ക് എത്തി.
advertisement

അസമിലെ ജോഹട്ടിൽ നിന്നും അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട എ എൻ 32 വിമാനത്തിനായി ഒരാഴ്ചയിലേറെയായി തെരച്ചിൽ നടക്കുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ ലിപോ ഗ്രാമത്തിൽ ഏറെ ഉയരത്തിലുള്ള വനമേഖലയിൽ വിമാന അവശിഷ്ടങ്ങൾ ഇന്ന് കണ്ടെത്തിയതായി വ്യോമസേനാ അറിയിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന പതിമൂന്നു പേരെക്കുറിച്ചു വിവരമൊന്നുമില്ല. പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.

advertisement

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ. വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.. ഐ എസ് ആർ ഒ ഉപഗ്രഹങ്ങളുടെ സഹായത്തോടെ മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേനാ ഹെലികോപ്റ്ററുകളും നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്ടമായി തകർന്നു വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: അരുണാചലിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി