അപകടകരമായി റെയിൽവെ പാളം മുറിച്ച് കടക്കുന്നവരെ പൊക്കുകയാണ് ഈ യമരാജന്റെ ജോലി. റെയിൽവെപ്പാളം മുറിച്ചു കടക്കുന്നവർക്കെതിരെ പിഴ ചുമത്തിയിട്ടും ബോധവത്കരണം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് സാക്ഷാൽ യമരാജനെ തന്നെ റെയിൽവെ രംഗത്തിറക്കിയത്.
also read:നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം; ഓഫറുമായി പച്ചക്കറി കച്ചവടക്കാരൻ
നവംബർ ആറ് മുതലാണ് ഇത്തരത്തിലൊരു ക്യാംപയ്ൻ റെയിൽവെ ആരംഭിച്ചത്. യമരാജന്റെ വേഷം ധരിച്ച ഉദ്യോഗസ്ഥർ പാളം മുറിച്ച് കടക്കുകയും പാളത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരെ പൊക്കിയെടുത്ത് സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്കോ നടപ്പാതകളിലേക്കോ എത്തിക്കും.
advertisement
മുംബൈയിലെ തിരക്കേറിയ ലോക്കൽ പ്ലാറ്റ്ഫോമുകളായ അന്ധേരി, മലാദ് എന്നീ സ്റ്റേഷനുകളിലാണ് യമരാജൻ ചാർജ് എടുത്തിരിക്കുന്നത്. ഇവിടെ യാത്രക്കാർ തുടർച്ചയായി പാളം മുറിച്ചുകടക്കുകയും പാളത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യാറുണ്ട്.
റെയിൽവെ പൊലീസിലെ ഉദ്യോഗസ്ഥനാണ് യമരാജനായി വേഷംകെട്ടിയിരിക്കുന്നത്. പാളം മുറിച്ച് കടക്കുന്നതിന്റെയും പാളത്തിലൂടെ യാത്ര ചെയ്യുന്നതിന്റെയും അപകടത്തെ കുറിച്ച് ഇദ്ദേഹം ജനങ്ങളെ ബോധവത്കരിക്കും. പുതിയ ബോധവത്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
റെയിൽവെയും ഇതിന് മികച്ച പിന്തുണ നൽകുന്നുണ്ട്. യാത്രക്കാരുമായി പോകുന്ന യമരാജന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
