കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി. കനത്ത ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളാൽ 122 പേരാണ് ഇന്ന് ചികിത്സ തേടിയത്. സൂര്യാതപമേറ്റ 60 പേർ ഉൾപ്പെടെ 122 പേരാണ് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്.
വേനല്‍മഴയ്ക്ക് അനുകൂലമായ യാതൊരു സാഹചര്യങ്ങളും ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്‍റെ പലഭാഗങ്ങളിലും മൂന്ന് ശതമാനം വരെ ചൂട് കൂടി. കടലില്‍ നിന്ന് കരയിലേക്ക് ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ മൂന്നു ഡിഗ്രി വരെ ചൂട് കൂടും.
advertisement
തുടര്‍ച്ചയായ അഞ്ചാംദിനവും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഏപ്രില്‍ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍. ഏപ്രില്‍ പകുതിയോടെയെങ്കിലും വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല.
