പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും തീരുമാനം ആകാത്തതിനെത്തുടര്‍ന്നാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. പാര്‍ട്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനുശേഷം പൊലീസിനെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഈ ആവശ്യം ഉന്നയിച്ച പലരും തന്നെ സമീപിച്ചെന്നും യുവതി പറയുന്നു.
DYFI ജില്ലാ കമ്മിറ്റിയിൽ പികെ ശശി അനുകൂലികൾ തെരഞ്ഞെടുക്കപ്പെട്ടു
ആരോപണം പുറത്ത് വന്നതിനു പിന്നാലെ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നിന്ന എംഎല്‍എ ഇപ്പോള്‍ പൊതുരംഗത്ത് സജീവമാകാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. നേരത്തെ ഇത്തരത്തില്‍ പരാതി ലഭിച്ചെന്ന് സ്ഥിരീകരിച്ചതും കേന്ദ്ര നേതൃത്വമായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പികെ ശശി.
advertisement
നേരത്തെ പി കെ ശശി വിഷയം ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ക്ക് എന്ത് സുരക്ഷയാണെന്ന് ഡി വൈഎഫ്‌ഐ സമ്മേളനപ്രതിനിധി ചോദിക്കുകയും ചെയ്തിരുന്നു. പി കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത് വിലക്കിയ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ നടപടിയും വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
