TRENDING:

ലൗ ജിഹാദ് കണ്ടെത്തിയില്ല; NIA അന്വേഷണം അവസാനിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കേരളത്തിലെ മതം മാറിയുളള വിവാഹങ്ങളിൽ ലൗ ജിഹാദ് കണ്ടെത്താൻ ആകാതെ ദേശീയ അന്വേഷണ ഏജൻസി (എൻഐഐ). 11 കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. മതം മാറിയുള്ള വിവാഹങ്ങളിൽ ക്രിമിനൽ ഗൂഢാലോചന കണ്ടെത്താൻ ആയില്ലെന്നാണ് എൻഐഐയുടെ റിപ്പോർട്ട്. ഹാദിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍.ഐ.എ കേരളത്തില്‍ അന്വേഷണം നടത്തിവന്നിരുന്നത്.
advertisement

LIVE- 'ശബരിമല'യിൽ പ്രതിഷേധം; നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച മാർച്ച്

അന്വേഷണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് കണ്ടെത്താന്‍ അന്വേഷണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിശ്ര വിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ 11 പേരുടെ പരാതികള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍.ഐ.എ അന്വേഷണം നടത്തിയിരുന്നത്. മിശ്രവിവാഹിതരായ പുരുഷന്മാരോ സ്ത്രീകളോ ആരും തന്നെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയരാക്കപ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേരുകയായിരുന്നു.

advertisement

ശബരിമലയെ തകർക്കാൻ സംഘപരിവാർ ശ്രമം- മുഖ്യമന്ത്രി

നേരത്തേ ഷെഫിന്‍ ജഹാനുമായി വിവാഹിതയായ ഹാദിയയുടെ പിതാവ് നല്‍കിയ പരാതിയില്‍ വിവാഹം റദ്ദ് ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ ഇടപെട്ട സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് തടയുകയും വിവാഹം അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൗ ജിഹാദ് കണ്ടെത്തിയില്ല; NIA അന്വേഷണം അവസാനിപ്പിച്ചു