TRENDING:

Vayalar Award 2021 | 'ആട് ജീവിതം മാത്രമല്ല തന്റെ പുസ്തകമെന്ന് രേഖപ്പെടുത്താന്‍ പുരസ്‌കാരം സഹായിക്കും'; ബെന്യാമന്‍

Last Updated:

മികച്ച വായനാനുഭവം പകർന്ന് നൽകുന്ന പുസ്തകം രാഷ്ട്രീയവും ജീവിതവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതായി സമിതി വിലയിരുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  45-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ബെന്യാമന്. മാന്തളിരെന്ന സാങ്കൽപിക ലോകത്തെ രാഷ്ട്രീയവും ജീവിതവും വിവരിക്കുന്ന ബെന്യാമിൻ്റെ "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന പുസതകത്തിനാണ് പുരസ്കാരം. കെ. ആർ മീര,  ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങുന്ന സമിതിയാണ് 45 ആമത് വയലാർ പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
News18
News18
advertisement

മികച്ച വായനാനുഭവം പകർന്ന് നൽകുന്ന പുസ്തകം രാഷ്ട്രീയവും ജീവിതവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതായി സമിതി വിലയിരുത്തി. ബെന്യാമന് മാത്രം എഴുതാൻ കഴിയുന്ന പുസ്തകമാണ് "മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന് കെആർ മീര പറഞ്ഞു. വേറിട്ട കഥാ പശ്ചാത്തലത്തലവും, കഥാപാത്രങ്ങളും നോവലിനെ വ്യത്യസ്ഥമാക്കുന്നതായി ഡോക്ടർ സി ഉണ്ണികൃഷ്ണൻ പറഞ്ഞു.

മാന്തളിര്‍ എന്ന സാങ്കല്പിക ഗ്രാമവും, അവിടുത്തെ മതവും രാഷ്ട്രീയവും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെയും ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിക്കുന്നതാണ് പുസ്തകം.വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് എഴുത്തുകാരൻ ബെന്ന്യാമിൻ ന്യൂസ് 18 നോട് പ്രതികരിച്ചു. പുതിയ എഴുത്തുകാർക്ക് ഏറെ പ്രചോദനം നൽകുന്നതാണ് അവാർഡ്. ആട് ജീവിതം മാത്രമല്ല ബെന്ന്യാമിന്റെ കൃതിയെന്ന് രേഖപ്പെടുത്താൻ പുരസ്കാരം സഹായിക്കും.. സ്വന്തം ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്നും അദ്ദേഹം പറഞ്ഞു.

advertisement

ഒരു ലക്ഷം രൂപയും കാനായികുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമാണ് പുരസ്കാരം. ഈ മാസം 27ന്  തിരുവനന്തപുരത്ത് വച്ച് പുരസ്കാരം വിതരണം ചെയ്യും. വയലാർ രാമവർമ്മയുടെ ചരമദിനമീണ് ഒക്ടോബർ 27. പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾപാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുമെന്നും ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.

അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ്അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ,വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.

advertisement

ഈ വർഷം 550 പേരോട് പ്രസക്ത കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേരുകൾ നിർദ്ദേശിക്കുവാൻ അപേക്ഷിച്ചിരുന്നു. 169 പേരിൽനിന്നും നിർദ്ദേശങ്ങൾ ലഭിച്ചു.

മൊത്തം 197 കൃതികളുടെ പേരുകളാണ്നിർദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച അഞ്ച് (5) കൃതികൾതെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയിൽ കൃതികൾക്കു ലഭിച്ച മുൻഗണനക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്,രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിന്റ് എന്ന ക്രമത്തിൽവിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്ജിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vayalar Award 2021 | 'ആട് ജീവിതം മാത്രമല്ല തന്റെ പുസ്തകമെന്ന് രേഖപ്പെടുത്താന്‍ പുരസ്‌കാരം സഹായിക്കും'; ബെന്യാമന്‍
Open in App
Home
Video
Impact Shorts
Web Stories