TRENDING:

കൊച്ചിന്‍ ദേവസ്വത്തില്‍ 7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ചരിത്രത്തില്‍ ആദ്യമായി ഏഴ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ കൊച്ചി ദേവസ്വം ബോര്‍ഡ് നിയമിക്കുന്നു. പി.എസ്.സി മാതൃകയില്‍ ഒ.എം.ആര്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയാറാക്കിയത്.
advertisement

അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമന പട്ടിക തയാറാക്കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 70 ശാന്തിമാരെ നിയമിക്കാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് നിയമനപട്ടികയില്‍ ഇടം നേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് 16 പേര്‍ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു.

advertisement

ഈഴവ വിഭാഗത്തില്‍ നിന്ന് ശാന്തി നിയമന പട്ടികയില്‍ ഇടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അര്‍ഹരായത്. ഒബിസി വിഭാഗത്തില്‍ നിന്ന് നിയമനത്തിന് അര്‍ഹരായ 7 പേരില്‍ 2 പേരും, ധീവര സമുദായത്തിലെ 4 പേരില്‍ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്. ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും നിയമനത്തിന് അര്‍ഹരായി.

ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും, പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏഴ് പേരെ ശാന്തിമാരെ നിയമിക്കുന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറ് പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിന്‍ ദേവസ്വത്തില്‍ 7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാര്‍