ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റുപവലിയൻ-3000, ടൂറിസ്റ്റ് സിൽവർ നെഹ്‌റുപവലിയൻ-2500, റോസ് കോർണർ-1500, വിക്ടറി ലെയിൻ വുഡൻ ഗാലറി-500, ആൾ വ്യൂ വുഡൻ ഗാലറി-300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി-200, ലോൺ-100 എന്നിങ്ങനെയാണ് നിരക്ക്. റോസ് കോർണറിൽ മാത്രം ടിക്കറ്റ് നിരക്ക് ആയിരത്തിൽ നിന്ന് 1500 രൂപയാക്കാനും തീരുമാനിച്ചു. ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024-ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ബജറ്റ് യോഗം അംഗീകരിച്ചു. 2.45 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഈ വർഷത്തെ വള്ളംകളിയുടെ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
advertisement
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപ, ഫുഡ് ആൻഡ് അക്കൊമഡേഷൻ നാല് ലക്ഷം, കൾച്ചറൽ കമ്മിറ്റി ഏഴ് ലക്ഷം (കൂടുതൽ തുക ആവശ്യമെങ്കിൽ വർദ്ധിപ്പിക്കും), ബോണസ് 85 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ് 18 ലക്ഷം, സോഷ്യൽ മീഡിയ ഏഴ് ലക്ഷം, യൂണിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആൻഡ് മെമെന്റോ ഏഴ് ലക്ഷം തുടങ്ങി വിവിധ ചെലവുകൾ ഉൾപ്പെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്. 80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉൾപ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബോണസ് വർദ്ധിപ്പിക്കുന്നതിനാവശ്യമായ തുക അധികമായി കണ്ടെത്തുമെന്ന് അധ്യക്ഷൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. യോഗത്തിൽ അറിയിച്ചു.