180 യാത്രക്കാരുമായി IX 345 വിമാനം ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ സാങ്കേതിക തകർരാർ കാരണം വിമാനത്തിന് പുറപ്പെടാൻ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിക്കും വിമാനത്തിന്‍റെ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വിമാനത്തിലെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ തന്നെ വിശ്രമിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും അവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സാങ്കേതികത്തകരാർ പരിഹരിച്ച് ഇതേ വിമാനത്തിൽ യാത്ര പുനഃരാരംഭിക്കും. തിരുവനന്തപുരത്തുനിന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകുമെന്നും എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. വിമാനത്തിന്‍റെ യന്ത്രത്തകരാർ പൂർണമായും പരിഹരിക്കുന്നതിനുള്ള സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണുള്ളത്.
advertisement