സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന നിലപാടാണ് യോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തിൽ വായിച്ചത്.
അതേസമയം ആചാരങ്ങളിൽ വിട്ടു വീഴ്ചയില്ലെന്ന പന്തളം കൊട്ടാരം പ്രതിനിധിയുടെ നിലപാട് തന്നെയാണ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചത്.വിധി നടപ്പാക്കാൻ തിടുക്കം കാട്ടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി സിപിഎം - സിപിഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളും യോഗം ചേർന്നിരുന്നു.
advertisement
നടതുറക്കാൻ ഒരുദിവസം മാത്രം ശേഷിക്കേ സ്ത്രീ പ്രവേശനത്തിൽ സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് തന്ത്രി കുടുംബവുമായും പന്തളം രാജകൊട്ടരാംഗങ്ങളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. സുപ്രീംകോടതിയെ സമീപിച്ച ഹർജിക്കാരി തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡിജിപി ലോക് നാഥ് ബഹ്റ ഇന്ന് ശബരിമലയിലെത്തും. സാവകാശം തേടി സുപ്രീംകോടിതിൽ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തത്സമയ വിവരങ്ങൾ ചുവടെ
