TRENDING:

'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ്

Last Updated:

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പോസ്റ്റിനൊപ്പം നൽകിയ കമന്റാണ് വിമർശിക്കപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റ് ഭാര്യ  അന്ന ലിൻഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന പോസ്റ്റാണ് വിവാദമായത്. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് വിവാദമായ പരാമർശം കടന്നുവന്നത്.
advertisement

കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തിൽ മുങ്ങിയിരുന്നു.

Also Read- 'എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു.... നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?'

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതാണ് പോസ്റ്റ്. ഇതിനൊപ്പം നൽകിയ വാചകമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് അന്ന ഹൈ‍ഡൻ പോസ്റ്റ് പിൻവലിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ്