ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് , എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഫെബ്രുവരി 17ന് നടന്ന പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജും പരീക്ഷാ കേന്ദ്രമായിരുന്നു. അന്ന് പരീക്ഷാ ചുമതലകള്‍ വഹിച്ചവരുടെ പട്ടികയാണിത്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഇ അബ്ദുള്‍ ലത്തീഫ് ചീഫ് സൂപ്പര്‍വൈസര്‍. അതിന് താഴെ 48 പേര്‍. ഇതില്‍ 22 പേര്‍ മാത്രമാണ് അധ്യാപകര്‍. മറ്റുളളവരെല്ലാം അനധ്യാപകര്‍. ഇവരില്‍ 4 ഇന്‍വിജിലേറ്റര്‍മാര്‍ ഓഫീസ് അറ്റന്‍ഡര്‍മാരാണ്. മറ്റ് നാല് പേര്‍ ലാബ് അസിസ്റ്റന്റുമാര്‍. ടൈപ്പിസ്റ്റ് അടക്കമുളളവര്‍ പരീക്ഷാ ഹാളിന്റെ മേല്‍നോട്ട ചുമതല വഹിച്ചു. നാല് പേര്‍ കോളജിന് പുറത്ത് നിന്നുള്ള സ്‌കൂള്‍ അധ്യാപകരാണ്.
advertisement
സാധാരണയായി അധ്യാപകരെ മാത്രമാണ് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഓഫീസ് അറ്റന്‍ഡര്‍ അടക്കമുളളവരെ ഈ ചുമതലകള്‍ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് യൂണിവേഴ്‌സിറ്റി കോളജിലെ നടപടികള്‍. ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
