ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. സംഗീതജ്ഞനും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. തൃശൂർ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്ന വഴിയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ നിന്നും പുറത്തെടുത്ത കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഒന്നര വയസ്സുള്ള മകളെ രക്ഷിക്കാനായില്ല.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
advertisement
അപകടത്തിൽ ഏറ്റവും അധികം പരിക്കുകൾ ബാലഭാസ്കറിനാണ്. നട്ടെല്ലിന് ക്ഷതവും, ആന്തരിക അവയവങ്ങൾക്ക് പരിക്കും സംഭവിച്ച ഇദ്ദേഹത്തിന്റെ എല്ലുകൾക്കും പൊട്ടലുകളിലുണ്ട്. ചെറുതായി കണ്ണനക്കിയതോടെ ബാലഭാസ്കറിന്റെ നിലയിൽ പുരോഗതി കണ്ടു തുടങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2018 10:46 AM IST
