ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരിൽ തറയിൽ നജീബിന്റെ മകൻ സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള മകൾ സഫ മറിയം മരിച്ചത്. ജന്മനാ രോഗബാധിതയായ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ആറാട്ടുപുഴ പടിഞ്ഞാറ് ജമാഅത്ത് പള്ളിയിൽ നടക്കും. എഴുത്തുകാരന്‍ ബെന്യാമിനാണ് കുട്ടിയുടെ മരണവിവരം പങ്കുവെച്ചത്.
'പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ'- ബെന്യാമിന്‍ കുറിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
March 24, 2024 10:00 AM IST