TRENDING:

"ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചപ്പോ‍ഴേക്കും സർവമത വിഷജീവികളും തിമിർത്താടുകയാണ്" : ബെന്യാമിന്‍

Last Updated:

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കാനള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വിവിധ മത സംഘടനങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തില്‍ വലതുപക്ഷം ഒരു ഉപ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴേക്കും മത മൗലികവാദികള്‍ക്ക് ആവേശം കൂടിയെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമീൻ പ്രതികരിച്ചത്. സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കാനള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വിവിധ മത സംഘടനങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.
News18
News18
advertisement

'ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിർത്താടുകയാണ്. ശ്രദ്ധിച്ചാൽ കേരളത്തിന്‌ കൊള്ളാം.'- എന്നാണ് ബെന്യാമീൻ കുറിച്ചത്.



സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് വിവിധ മുസ്ലീം സംഘടനകള്‍ രം​ഗത്ത് എത്തിയിരുന്നു. സമസ്ത, മുജാഹിദ് സംഘടയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നിവ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ബെന്യാമിന്റെ പരാമര്‍ശം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടിയതിന് പിന്നാലെ ബെന്യാമിന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
"ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചപ്പോ‍ഴേക്കും സർവമത വിഷജീവികളും തിമിർത്താടുകയാണ്" : ബെന്യാമിന്‍
Open in App
Home
Video
Impact Shorts
Web Stories