ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
"ഉന്നോവ പെൺകുട്ടി"
അവൾക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാൻ പാടില്ല.ബലാൽസംഘക്കേസിൽ ഇരയാണവൾ. ലോകത്തിനു മുന്നിൽ പേരു നഷ്ടപ്പെട്ടവൾ. ഇന്ന് കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. മകളെ യോഗി ആദിത്യനാദിന്റെ വിശ്വസ്തനും എം എൽ എ യുമായ കുൽദീവ് സെൻഗാർ നിരന്തരമായ പീഢനത്തിനു വിദേയമാക്കിയിരുന്നു എന്ന് പരാതി പറയാൻ പൊലിസ് സ്റ്റേഷനിലെത്തിയ പിതാവിനെ അപഹസിച്ചു പരിഹസിച്ചു ദേഹോദ്രവം ഏൽപ്പിച്ചു അവർ ക്രൂരമായി രസിച്ചു. അവസാനം നീതിപാലകർ തന്നെ അദ്ദേഹത്തെ ലോക്കപ്പിൽ വച്ച് കൊന്നു. ഈ ആഘാതത്തിലും പിന്മാറാത്ത അവളെ പലരീതിയിലും വേട്ടക്കാർ ദ്രോഹിച്ചു. കുടുംബക്കാരെ മുഴുവൻ ജയിലിലാകി. ഇന്നലെ അമ്മാവനെ ജയിലിൽ സന്ദർശിച്ച ശേഷം മടങിയ കുടുംബത്തെ മുഴുവനായി ട്രക്കിടിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചു. അവളുടെ അമ്മയും ബന്ധുവും സംഭവസ്ഥലത്തു മരണപ്പെട്ടു. അവളും അഡ്വക്കേറ്റ് ഉൾപ്പെടെ ഗുരുതര പരുക്കുകളോടെ മരണത്തൊട് മല്ലടിക്കുന്നു.അവളുടെ സംരക്ഷണത്തിനായി കോടതി നിർദ്ദേശിച്ച പൊലീസുകാരേ ഒഴിവാക്കി ഈ കൃത്യം നടത്താനുണ്ടായ കാരണം പകൽ പോലെ സത്യമല്ലേ. ഇരയെ തന്നെ ഇല്ലാതാക്കാനുള്ള ബിജെപിക്കാരുടെ രീതിക്ക് മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആർ എസ്സ് എസ്സുകാരനും കുടുംബവും ഒരു പെൺകുട്ടിയെ കൊന്ന് ഉപ്പിലിട്ട് വെച്ചത് നാം കണ്ടത്. ഉന്നോവ പെൺകുട്ടിയുടെ അപകടത്തിനു മണിക്കൂറുകൾക്ക് മുന്നേ ബി ജേപി നേതാക്കമ്മാരുടെ അശ്ലീല വീഡിയോ പുറത്ത് വിട്ട് അത് വൈറലാക്കുന്നത് വഴി ഈ കൊലപാതകങ്ങൾ മറയ്ക്കുവാൻ ശ്രമിച്ചിരുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണു. അച്ഛനെയും അമ്മയേയും കൊന്നു ഇനി അവൾ മാത്രമാണു ഉള്ളത്. ആ ജീവന്റെ കാര്യത്തിൽ ഒരുറപ്പുമില്ല.. തലമുറകളൊളം ജീവൻ കൈമാറെണ്ട ഒരു കുടുംബത്തിനെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ച നിങ്ങൾ ഏത് ദൈവത്തിനു വേണ്ടിയാണു സംസാരിക്കുന്നത്? ഏത് അമ്പലത്തിലാണു വൃതമിരിക്കുന്നത്? കപടഭക്തരേ നിങ്ങൾ ഒരു ദൈവത്തോടും പ്രാർത്ഥിക്കില്ല ഒരിടത്തും വൃതവുമിരിക്കില്ല.. നിങ്ങൾക്ക് പണമാണു ദൈവം, പണമാണു വൃതം.. പണത്തിനും അധികാരത്തിനു വേണ്ടി നിങ്ങൾ ദൈവത്തെ കൂട്ടു പിടിക്കുന്നു. മതത്തെ കൂട്ടുപിടിക്കുന്നു. ഉന്നോവയിലെ പെൺ കുട്ടിക്ക് ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാൻ കരുത്ത് ഉണ്ടാകട്ടേ എന്ന് നമുക് പ്രത്യാശിക്കാം..പ്രിയപ്പെട്ട പെൺകുട്ടി ഇനി നി ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ട്
advertisement
അതേസമയം, ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്‍റുകളുടെ പ്രവാഹമാണ്. എഴുതുന്ന വരികളിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ബിഹാറിലെ പെൺകുട്ടിക്ക് നീതി നേടി കൊടുക്കണമെന്നാണ് ഭൂരിഭാഗം കമന്‍റുകളിലെയും ആവശ്യം.
