TRENDING:

'റിയാസ് നിഴൽ മുഖ്യമന്ത്രി; എല്ലാ വകുപ്പിലും കയ്യിട്ട് വാരുന്നു': കെ സുരേന്ദ്രൻ

Last Updated:

''മുഹമ്മദ്‌ റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ്‌ റിയാസിൽ നിക്ഷിപ്തമാണ്''- സുരേന്ദ്രൻ വിമർശിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബാർ കോഴ യുഡിഎഫ് കാലത്തിന്റെ തനിയാവർത്തനമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
advertisement

''മുഹമ്മദ്‌ റിയാസ് നിഴൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം എല്ലാ വകുപ്പിലും കൈയിട്ട് വാരുന്നു. സംസ്ഥാനത്ത് അധികാരം മുഹമ്മദ്‌ റിയാസിൽ നിക്ഷിപ്തമാണ്''- സുരേന്ദ്രൻ വിമർശിച്ചു. മന്ത്രിസഭ അറിഞ്ഞുകൊണ്ടാണോ വകുപ്പുകളുടെ യോഗം ചേർന്നത് എന്നും വിഷയത്തിൽ സിപിഐ അടക്കം മറ്റ് ഘടകകക്ഷികളുടെ നിലപാട് എന്താണെന്നും ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാർകോഴ അഴിമതി നടന്നത്. മദ്യനയം മാറ്റാൻ മന്ത്രിസഭയിൽ ചർച്ച നടന്നോ? മറ്റ് ഘടകകക്ഷികളെ അറിയിച്ചോ? എന്തുകൊണ്ടാണ് ഓൺലൈനായി യോഗം നടത്തിയത്? എക്സൈസ് വകുപ്പിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടത് വകുപ്പ് മന്ത്രിയാണ്. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. എം ബി രാജേഷ് വിദേശത്ത് പോയിരിക്കുന്നു. മഴക്കെടുതിയിൽ കേരളം ബുദ്ധിമുട്ടുമ്പോഴാണ് തദ്ദേശസ്വയംഭരണ മന്ത്രി കൂടിയായ രാജേഷ് വിദേശത്തേക്ക് പോയത്. മന്ത്രിമാർ തോന്നിയ പോലെ രാജ്യം വിടുകയാണ്. ഇവർ പോകുന്നത് കേന്ദ്രമോ ഗവർണറോ അറിയുന്നില്ല. ഡൽഹിയിലും നയം മാറ്റാനാണ് കോഴ വാങ്ങിയത്''- സുരേന്ദ്രൻ പറഞ്ഞു.

advertisement

വടകരയിൽ നടന്നത് പച്ച വർഗീയതയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വർഗീയത ഉണ്ടാക്കിയവർ തന്നെയാണ് സർവക്ഷി യോഗം വിളിക്കുന്നത്. വർഗീയ സംഘർഷം മുന്നിൽ കണ്ട് യോഗം വിളിക്കേണ്ടി വരുന്നത് തന്നെ ഗതികേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റിയാസ് നിഴൽ മുഖ്യമന്ത്രി; എല്ലാ വകുപ്പിലും കയ്യിട്ട് വാരുന്നു': കെ സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories