ഈ മാസം ഇരുപത്തിയേഴിന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അമിത്ഷായുമായെത്തുന്ന വിമാനത്തിന് പറന്നിറങ്ങാന്‍ കിയാല്‍ അധികൃതര്‍ അനുമതി നല്‍കി.
ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലിറങ്ങി അവിടെ നിന്ന് കാര്‍ മാര്‍ഗം കണ്ണൂരിലെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ അന്തിമാനുമതി ലഭിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ വിമാനമിറക്കാന്‍ അനുമതി തേടി ബി.ജെ.പി നേതൃത്വം കിയാലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അമിത് ഷാക്ക് കണ്ണൂരില്‍ വിമാനമിറങ്ങാന്‍ അനുമതി ലഭിച്ചത്.
advertisement
അതേസമയം ഉദ്ഘാടനത്തിന് മുന്‍പ് യാത്രാ വിമാനമിറക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ആദ്യഘട്ടത്തില്‍ കിയാല്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യോമയാന മന്ത്രാലയം സമ്മര്‍ദം ശക്തമാക്കിയതോടെ അനുമതി നല്‍കുകയായിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക്ക് ജില്ലാ കാര്യാലയമാണ് കണ്ണൂരില്‍ ഒരുങ്ങിയിരിക്കുന്നത്. ഉദ്ഘാടനത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ എത്തുമ്പോള്‍, ശബരിമല വിവാദത്തില്‍ അനുകൂല തരംഗം ഉണ്ടായെന്ന് കരുതുന്ന പാര്‍ട്ടി, അത് രാഷ്ട്രീയ നേട്ടത്തിനായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ നേരിട്ടെത്തുന്നുവെന്നതിന്റെ രാഷ്ട്രീയ പ്രാധാന്യവും ചര്‍ച്ചയാവുകയാണ്. ചെങ്ങന്നൂരില്‍ മങ്ങിയ രാഷ്ട്രീയ പ്രതീക്ഷകള്‍ക്ക് കേരളത്തില്‍ വീണ്ടും നിറംപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ബിജെപി ഘടകം. കണ്ണൂരിലെ ജില്ലാ കാര്യലായത്തിന്റെ ഉദ്ഘാടനത്തിന് ദേശീയ അധ്യക്ഷന്‍
10,700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള നാലുനില കെട്ടിടമാണ് കണ്ണൂര്‍ ബിജെപി ജില്ലാ കാര്യാലയമായി ഒരുങ്ങുന്നത്. രണ്ടാം നിലയില്‍ തെരഞ്ഞെടുപ്പിന് വേണ്ടി ഉന്നത സാങ്കേതിക സംവിധാനം ഉള്ള ഇലക്ഷന്‍ വാര്‍ റൂമാണ് തയാറാകുന്നത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെ തെരഞ്ഞെടുപ്പ് സിരാകേന്ദ്രമായി കാര്യാലയം പ്രവര്‍ത്തിക്കും. രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ രമിത്തിന്റെ പിണറായിലെ വീടും ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം അമിത് ഷാ സന്ദര്‍ശിക്കും.