യുവതീ പ്രവേശനം തടയാന്‍ സന്നിധാനത്ത് മുതിര്‍ന്ന സ്ത്രീകളെ അണിനിരത്തി കവചം ഒരുക്കുന്നതടക്കമുള്ള സമരതന്ത്രങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. വിശ്വസികളായ സ്ത്രീകളെ രംഗത്തിറക്കുന്നതിലൂടെ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാമെന്നാണ് കണക്കു കൂട്ടല്‍. ബി.ജെ.പി ദേശീയ സഹ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനാണ് മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിന്റെ മേല്‍നോട്ടം. കേരളപ്പിറവി ദനത്തില്‍ കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് ചേരുന്ന ശബരിമല കര്‍മ്മ സമിതിയുടെ യോഗത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചുമതലകള്‍ വിഭജിച്ചു നല്‍കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെയാണ് 'ശബരിമല മാസ്റ്റര്‍ പ്ലാനി'ന് രൂപം നല്‍കിയത്. ആര്‍.എസ്.എസ്-വിശ്വഹിന്ദു പരിക്ഷത് നേതാക്കളായ എ.ആര്‍ മോഹനന്‍, എസ്.ജെ.ആര്‍ കുമാര്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. മകരവിളക്ക് കഴിയുന്നതോടെ മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. ഒന്നാംഘട്ടത്തിലുണ്ടായ നേട്ടവും കോട്ടവും അവലോകനം ചെയ്ശേഷമേ രണ്ടാം ഘട്ടത്തിന് അന്തിമരൂപം നല്‍കൂ. ലോകസഭ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തുന്നതും അതു രാഷ്ട്രീയനേട്ടമാക്കി മാറ്റുന്നതിനുമുള്ള തന്ത്രങ്ങള്‍ക്കാകും രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.
advertisement
