TRENDING:

കള്ളവോട്ട്: കാസർകോട് റീപോളിംഗിന് സാധ്യത; തീരുമാനം ഇന്നുണ്ടായേക്കും

Last Updated:

ഇക്കാര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കള്ളവോട്ട് നടന്ന ബുത്തുകളിൽ റീ പോളിംഗ് നടത്തിയേക്കും. കാസർകോട് ജില്ലയിൽ കള്ളവോട്ട് നടന്നതായി തെളിഞ്ഞ ബൂത്തുകളിലായിരിക്കും റീപോളിംഗ് നടക്കുക. ഈ മാസം 19ന് റീപോളിംഗ് നടത്തിയേക്കും എന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.
advertisement

കാസർകോട് ജില്ലയിലെ കല്ല്യാശേരി, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ബൂത്തുകളിൽ റീ പോളിംഗ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടുത്തെ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. കല്ല്യാശേരിയിൽ 19, 69, 70 ബൂത്തുകളിൽ ആയിരിക്കും റീ പോളിംഗ് നടക്കുക. തൃക്കരിപ്പൂരിലെ ബൂത്തുകളിലും റീ പോളിംഗ് നടക്കും.

വോട്ടെണ്ണലിന്‍റെ മുമ്പു തന്നെ കള്ളവോട്ട് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വോട്ടെണ്ണലിന് മുമ്പു തന്നെ റീപോളിംഗ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. കള്ളവോട്ട് നടന്നതായി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളവോട്ട്: കാസർകോട് റീപോളിംഗിന് സാധ്യത; തീരുമാനം ഇന്നുണ്ടായേക്കും