തൃശൂർ: കൊടൈക്കനാലിലേക്ക് പോയ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൃശൂരിൽ നിന്ന് പുതുവത്സര ആഘോഷങ്ങൾക്കായി കൊടൈക്കനാലിലേക്ക് പോയ യുവാക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ സ്വദേശി വിഷ്ണു(21) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റു. അനീഷ്, അതുൽ, മനു, ജിഷ്ണു, സച്ചിൻ, ബിബിൻ എന്നിവരെ പരിക്കുകളോടെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒപ്പമുണ്ടായിരുന്ന യാത്രയ്ക്കിടെ കാർ പഴനിക്കടുത്ത് ശൗരക്കാട്ടിൽ 1000 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ