യുവതിയുമായി കാറിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. മൂന്ന് മൊബൈൽ ഫോണും ടാബും കൈക്കലാക്കിയെന്നും സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽവെച്ച് മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള എഫ്ഐആർ. മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സഖറിയ എന്നിവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. റഹീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 20 പവൻ സ്വർണ്ണവും, ഒന്നര ലക്ഷം രൂപയും റഹീസ് യുവതിയിൽ നിന്നും തട്ടിയെടുത്തെന്നുമാണ് മരിച്ച റസീനയുടെ കുടുംബത്തിന്റെ പരാതി. മൂന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഹീസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് പൊലീസ്. അടുത്ത സുഹൃത്തുക്കളാണെന്നും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമുണ്ടായിട്ടില്ലെന്നുമാണ് റഹീസിന്റെ മൊഴി.
advertisement