TRENDING:

പ്രതിഷേധം ഫലം കണ്ടു; ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. ര​ക്ഷാ​ധി​കാ​രി​യാ​യി ത​ന്‍റെ പേ​രു വ​ച്ച​തു സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പേ​രു നീ​ക്കി​യ​ത്.
advertisement

രാഷ്ട്രീയവിയോജിപ്പ് നിലനില്‍ക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നല്‍കിയതിൽ ചെന്നിത്തല ഇന്നലെത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിനെ ഫോണില്‍ വിളിച്ച് പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.

ആരായിരുന്നു ഫിറോസ് ഗാന്ധി?

ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലപ്പുഴ കളക്ടറേറ്റില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേകയോഗത്തിലാണ് ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ചെന്നിത്തലയെ സംഘാടകസമതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഷേധം ഫലം കണ്ടു; ചെന്നിത്തലയെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി