TRENDING:

'രണ്ട് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിംഗ് നടത്തും'; പ്രശാന്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി

Last Updated:

പ്രശാന്തിന്റെ ആവശ്യം അസാധാരണമാണെന്നും ഓഡിയോ വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിയറിങ്ങിന്റെ ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുജന മധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം നിരസിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. പ്രശാന്തിന്റെ ആവശ്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീം ചെയ്ത് കാണിക്കുമെന്നും ചോദിച്ചു.
News18
News18
advertisement

പ്രശാന്തിന്റെ ആവശ്യം അസാധാരണമാണെന്നും ഓഡിയോ വീഡിയോ റെക്കോർഡിംഗ് സാധ്യമല്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഹിയറിങ്ങിന് ഹാജരായാൽ ചട്ട പ്രകാരമുള്ള നടപടികൾ പൂർത്തിയാകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിപ്പിച്ചത്.ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറിയുടെ നർദേശം.പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്ത് പറയുന്നത്. ഹിയറിങ്ങ് ആവശ്യപ്പെട്ട് പ്രശാന്ത് നേരത്തെ കത്ത് നൽകിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രണ്ട് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിംഗ് നടത്തും'; പ്രശാന്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി
Open in App
Home
Video
Impact Shorts
Web Stories