ആചാരലംഘനം ബോധ്യപ്പെട്ടാല്‍ പരിഹാര ക്രിയകള്‍ വേണ്ടിവരുമെന്നും എന്നാല്‍ ലംഘനം നടന്നതായി തനിക്കറിയില്ലെന്നും തന്ത്രി പറഞ്ഞു. ആചാരപ്രകാരം തന്ത്രിയും പന്തളം രാജകുടുംബാഗങ്ങളുമൊഴികെ എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍ തന്ത്രി പറഞ്ഞു. അതേസമയം ഏത് തരത്തിലുള്ള പരിഹാരമാണ് ചെയ്യുകയെന്ന വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫൈസാബാദ് ഇനി 'ശ്രീ അയോധ്യ'; രാമന്റെ പേരിൽ വിമാനത്താവളവും
നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
advertisement

