തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നത്. സുപ്രീംകോടതി വിധി രാജ്യം ഭരിക്കുന്ന കക്ഷിതന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി കൊടിയെടുത്ത് സമരം ചെയ്യുന്നവർക്കൊപ്പം കൊടിയില്ലാതെ ഒരുകൂട്ടരും ചേർന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ ആയിരുന്നു പിണറായി വിജയന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ