TRENDING:

ചാത്തനാത്ത് അച്യുതനുണ്ണിയ്‌ക്കെതിരെ ആശയ മോഷണാരോപണം: വിവാദത്തിനില്ലെന്ന് വിമർശകൻ

Last Updated:

ഡോ ഷൂബയുടെ പുസ്തകത്തിലെ ആശയങ്ങൾ അതേപടി മോഷ്ടിച്ചെന്നാണ് ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയ്ക്ക് എതിരെ ആശയ മോഷണാരോപണം. കോളജ് അധ്യാപകനായ ഡോ ഷൂബ കെഎസാണ് ആരോപണം ഉന്നയിച്ചത്. ഡോ ഷൂബയുടെ പുസ്തകത്തിലെ ആശയങ്ങൾ അതേപടി മോഷ്ടിച്ചെന്നാണ് ആരോപണം. എന്നാൽ, ഷൂബയുടെ പുസ്തകം രണ്ട് ദിവസം മുമ്പ് മാത്രമാണ് വായിച്ചതെന്ന് ഡോ ചാത്തനത്ത് പറഞ്ഞു. വിവാദത്തിന് താൽപര്യമില്ലെന്നും ചാത്തനത്ത് അച്യുതനുണ്ണി വ്യക്തമാക്കി.
advertisement

മോഷണത്തിന്റെ വഴി

2019 നവംബർ -ഡിസംബർ ലക്കം സാഹിത്യ വിമർശം മാസികയിൽ'അഭിധാമൂലധ്വനി: അസംഗതമായ ഒരു സങ്കല്പം ' എന്ന പേരിലെഴുതിയ ലേഖനം ഡോ. ഷുബ കെ.എസ്സ് 2013-ൽ പ്രസിദ്ധീകരിച്ച 'രസധ്വനി സിദ്ധാന്തം ഉപേക്ഷിക്കുക ' എന്ന പുസ്തകത്തിലെ ആശയങ്ങൾ മോഷ്ടിച്ച് എഴുതിയതെന്നാണ് ആരോപണം.

എന്താണ് മോഷ്ടിച്ചത്

സംസ്കൃതത്തിലെ പ്രഖ്യാതമായ വിമർശന സിദ്ധാന്തമാണ് ആനന്ദവർദ്ധനന്റെ ധ്വനിസിദ്ധാന്തം.

advertisement

ആ സിദ്ധാന്തമടങ്ങിയ 'ധ്വന്യാ ലോക'ത്തിന് അഭിനവഗുപ്തൻ എഴുതിയ വ്യാഖ്യാനവും പ്രശസ്തമാണ്. ആനന്ദവർദ്ധനന്റെയും അഭിനവ ഗുപ്തന്റെയും നിലപാടുകളെയും ചില ഉത്തരാധുനിക സിദ്ധാന്തങ്ങളെയും വിമർശിച്ചു കൊണ്ട് കാവ്യാധ്വാന സിദ്ധാന്തം എന്ന പുതിയ ആസ്വാദനസിദ്ധാന്തം അവതരിപ്പിക്കുന്ന പുസ്തകമാണ് , 'രസധ്വനി സിദ്ധാന്തം ഉപേക്ഷിക്കുക -തീവ്രവാദിയുടെ തോക്കും ഉത്തരാധുനികതയും പോലെ' എന്നത്. ഇതിൽ ധ്വനിയെ എതിർക്കാനുള്ള യുക്തി എന്ന നിലയിൽ അവതരിപ്പിച്ച ആശയങ്ങൾ മോഷ്ടിക്കപ്പെട്ടു എന്നാണ് ആരോപണം.

advertisement

ഷൂബ മുന്നേ പറഞ്ഞത്

വാക്കിന്റെ ഒന്നാമത്തെ അർത്ഥത്തിന് (അഭിധയ്ക്ക്) തടസ്സം (ബാധ ) കല്പിച്ചു കൊണ്ട് അതിന് മേൽ രണ്ടാമത്തെയോ മൂന്നാമത്തെയോ അർത്ഥത്തെ (ലക്ഷണ, വ്യഞ്ജന) സങ്കല്പിക്കുന്ന ധ്വന്യാലോകകാരന്റെ ഭാഷാശാസ്ത്ര സങ്കല്പത്തെ വിമർശിക്കുകയാണ് ഡോ. ഷൂബ ചെയ്തത്.

അർത്ഥം നിർമ്മിക്കുന്ന അഭിധാർത്ഥത്തെ തിരസ്കരിക്കുന്നത് യഥാർത്ഥത്തിൽ സമ്പത്ത് ഉണ്ടാക്കുന്നവരെ തിരസ്കരിച്ചു കൊണ്ട് അർത്ഥങ്ങളുടെ അവകാശം സവർണ്ണൻ നേടിയെടുക്കുന്ന ചാതുർവർണ്യത്തിന്റെ നിലപാടാണ് എന്നും ഡോ ഷൂബ നിരീക്ഷിച്ചിരുന്നു.അലങ്കാരം വാച്യാർത്ഥപ്രധാനമാണ്, ധ്വനി വ്യംഗ്യാർത്ഥ പ്രധാനമാണെന്ന ധ്വന്യാ ലോകകാരന്റെ നിലപാടിൽ മുഴുവൻ ഈ നിലപാട് കാണാമെന്നും ഇത് വസ്തുതക്ക് നിരക്കുന്നതല്ലെന്നും വിമർശിച്ചിരുന്നു.

advertisement

മോഷണത്തിന് ന്യായമുണ്ടോ

സമാസോക്തി എന്ന അലങ്കാരത്തെ സുന്ദരമാക്കുന്നത് രണ്ടാമത്തെ അർത്ഥമാണ് എന്നും അഭിനവഗുപ്തന്റെ രസ വ്യാഖ്യാനത്തേക്കാൾ വസ്തുതയ്ക്ക് നിരക്കുന്നത് ശങ്കുകന്റെ രസവ്യാഖ്യാനമാണ് എന്നും മറ്റും ധ്വനിയെ വിമർശിക്കാൻ പറഞ്ഞ യുക്തികളെല്ലാം ഡോ. ഷൂബയിൽ നിന്നും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അതുപോലെ പകർത്തുകയോ മോഷ്ടിക്കുകയോ ചെയ്തിരിക്കുന്നതായും ആരോപണമുണ്ട്.

advertisement

ആരോപണത്തിന്റെ കാതൽ

ഷൂബയുടെ വാക്യഘടന തന്നെ ചാത്തന്നത്ത് അച്യുതനുണ്ണി അതുപോലെ അനുകരിച്ചിട്ടുണ്ട്.സംസ്കൃത വിമർശനത്തിലെ ആത്മീയ പാരമ്പര്യത്തെ മാത്രം സ്വീകരിക്കുകയും നിഷേധങ്ങളെ ഒരു വിധത്തിലും സംബോധന ചെയ്യാതിരിക്കുകയും ചെയ്തവർ നടത്തുന്ന ആശയചോരണത്തെ വിമർശകനും അധ്യാപകനും ആയ ഡോ. ഷൂബ കെ.എസ് ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

മറുപടി

ധ്വനി ഉപേക്ഷിക്കണമെന്നാണ് ഷൂബയുടെ വാദം. ആ വാദത്തിന് നേരെ വിപരീതമാണ് തന്റേതെന്ന് ഡോ

ചാത്തനത്ത് അച്യുതനുണ്ണി. ഷൂബയുടെ പുസ്തകം രണ്ട് ദിവസം മുമ്പാണ് വായിച്ചത്.താൻ പറയുന്നതൊന്നും ഷൂബയുടെ പുസ്തകത്തിൽ ഇല്ല. ഷൂബയ്ക്ക് സംസ്കൃതം കൃത്യമായി അറിയാത്തതാണോ എന്ന് സംശയമുണ്ടെന്നും ചാത്തനത്ത് അച്യുതനുണ്ണി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാത്തനാത്ത് അച്യുതനുണ്ണിയ്‌ക്കെതിരെ ആശയ മോഷണാരോപണം: വിവാദത്തിനില്ലെന്ന് വിമർശകൻ