കാസർകോട് പെരിയ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ.ആർ മീരയും വി.ടി ബൽറാമും ഏറ്റുമുട്ടിയത്. കൊലപാതകത്തിൽ നിശബ്ദത പാലിച്ച എഴുത്തുകാർക്ക് നട്ടെല്ല് ഇല്ലെന്നും അതിന് പകരം വാഴപ്പിണ്ടിയാണ് നല്ലതെന്നുമുള്ള പ്രതിഷേധം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിരുന്നു. ഫേസ്ബുക്കിലൂടെ ബൽറാമും വാഴപ്പിണ്ടി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഇതിന് മറുപടിയായുള്ള കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ഇട്ട കമന്‍റാണ് വിവാദമായത്. പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം- ഇതായിരുന്നു ബൽറാമിന്‍റെ വിവാദ കമന്‍റ്.
advertisement
കൊലപാതകരാഷ്ട്രീയത്തെ അപലപിക്കാന്‍ തയ്യാറാകാത്ത എഴുത്തുകാര്‍ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മീര രംഗത്തെത്തിയത്. 'അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.' എന്ന് അവസാനിക്കുന്നതായിരുന്നു മീരയുടെ പോസ്റ്റ്.
