നവ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നത്. വിജയത്തിന്റെ അവകാശം അടിച്ചെടുക്കാൻ ആരെങ്കിലും ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടിവരും എന്ന മുന്നറിയിപ്പുമായി ഉണ്ണിത്താനും രംഗത്തുവന്നു.
also read:പികെ ശശിക്കെതിരായ പരാതി; DYFI വനിത നേതാവിന്റെ രാജി തത്കാലം സ്വീകരിക്കില്ല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും തുടരുന്നത് . ഡി സി സി പ്രസിഡന്റിനെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗത്തിന്റ നീക്കമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ ഉണ്ണിത്താന്റ സന്തത സഹചാരിയായിരുന്ന കെ എസ് യു ജില്ല പ്രസിഡന്റ് നോയല്‍ ജോസഫിനെ മുന്‍ നിര്‍ത്തിയാണ് എതിര്‍ ചേരിയുടെ പരിഹാസം.
advertisement
സംഭവം രൂക്ഷമായതോടെ പാര്‍ലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പാര്‍ട്ടിയില്‍ നടക്കുന്ന ശീതസമരത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. മണ്ഡലത്തിലെ തന്റെ വിജയത്തിന്റ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടിവരുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി .
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജില്ലാ നേതൃത്വത്തില്‍ മാറ്റം ഉണ്ടാകുമെന്നണ് കെ പി സി സി അധ്യക്ഷന്‍ ഉറപ്പു നല്‍കിയിരുന്നതെന്ന് ഡി സി സി പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നു. അതേസമയം വരും ദിവസങ്ങളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എടുക്കുന്ന നിലപാടുകളായിരിക്കും നിര്‍ണ്ണായകമാവുക എന്നാണ് സൂചന.