TRENDING:

Thrikkakara By-Election | 'വയനാട്ടിലെ അപരനിപ്പോൾ സാംസ്കാരിക വകുപ്പിൽ ഉയര്‍ന്ന ശമ്പളം വാങ്ങുന്നു'; സ്വരാജിന് മറുപടിയുമായി ശബരിനാഥന്‍

Last Updated:

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്‍റെ അപരനെ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ നിന്ന് കണ്ടെത്തിയെന്ന എം.സ്വരാജിന്‍റെ  ആരോപണത്തിനെതിരെയാണ് ശബരിനാഥിന്‍റെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്‍റെ അപരനെ കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ നിന്ന് കണ്ടെത്തിയെന്ന എം.സ്വരാജിന്‍റെ  ആരോപണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ രംഗത്ത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എല്‍ഡിഎഫ് മത്സരിപ്പിച്ച 33 വയസ്സുള്ള രാഹുല്‍ ഗാന്ധി എന്ന പേരിലുള്ള അപരന്‍ ഇപ്പോള്‍ സാംസ്കാരിക വകുപ്പില്‍ ജില്ലാ കോർഡിനേറ്ററായി ഉയർന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണെന്ന് ശബരിനാഥന്‍ തിരിച്ചടിച്ചു.
advertisement

കെ.എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വയനാട്ടിൽ നിന്നുള്ള രഹസ്യ വിവരവും അപരനും രാഹുൽ ഗാന്ധി(s/o വത്സമ്മയും)

----

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങിയതിനുശേഷം സുഹൃത്ത് സ്വരാജിന്റെ ചില ഫേസ്ബുക്ക്‌ പോസ്റ്റുകൾ വിചിത്രമാണ് . ഇപ്പോൾ വയനാട്ടിൽ നിന്നും ഏതോ ഒരു അപര സ്ഥാനാർത്ഥിയെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച രഹസ്യവിവരം(?) പടച്ചുവിട്ടിരിക്കുകയാണ് .

വയനാട്ടിലെ അപരനെക്കുറിച്ച് അദ്ദേഹം മറന്നുപോയ കാര്യം ഓർമിപ്പിക്കാം.2019 ലോക്സഭ ഇലക്ഷന് രാഹുൽ ഗാന്ധിക്കെതിരെ LDF ഒരു 33 വയസ്സുകാരനായ അപരനെ മത്സരിപ്പിച്ചു.ഇലക്ഷൻ കമ്മിഷൻ ബാല്ലറ്റ് പേപ്പറിൽ നൽകിയ പേര് Rahul Gandhi E.K(son of valsamma) എന്നാണ്.അദ്ദേഹത്തിന് 2,198 വോട്ട് ലഭിച്ചു.

advertisement

ടിയാൻ ഇപ്പോൾ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിക്കു കീഴിലെ ജില്ലാ കോർഡിനേറ്ററായി ഉയർന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ് എന്നാണ് അറിവ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നല്ലാതെ എന്തു പറയാൻ?

അപരന്മാരുടെ കാര്യവും കല്ലറയിലെ കാര്യവും മാറ്റി നിർത്തി വരും ദിവസങ്ങളിൽ നിങ്ങൾ രാഷ്ട്രീയം പറയു, അതു സന്തോഷത്തോടെ ചർച്ചചെയ്യാം.

Also Read-കോൺഗ്രസ് നേതാക്കൾ ഡോ.ജോ ജോസഫിനെ വയനാട്ടിൽ നിന്നും കണ്ടെത്തിയെന്ന് എം.സ്വരാജ്

advertisement

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നതിൻ്റെ തെളിവാണ് അപരന് പുറകെ പോവാൻ കാരണമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു. തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണെന്ന് സ്വരാജ് വിമര്‍ശിച്ചു. 

Also Read- 'രാഹുൽ ഗാന്ധി'ക്ക് സാംസ്കാരിക വകുപ്പിൽ ജോലി കിട്ടി;നിയമനം നാടൻപാട്ട് കലാകാരൻ എന്ന നിലയിൽ

advertisement

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മൂന്ന് മുന്നണികളും കളം നിറഞ്ഞു കഴിഞ്ഞു. ബൂത്ത് തല കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തും ഭവനസന്ദര്‍ശനം നടത്തിയെന്നും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്‍റെ മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇടത് സ്ഥാനാര്‍ത്ഥിക്കായി പ്രചരണത്തിനിറങ്ങുന്നത് യുഡിഎഫിന് തിരിച്ചടിയായി. മുഖ്യമന്ത്രിക്കൊപ്പം മണ്ഡലം കണ്‍വെന്‍ഷനില്‍ കെ.വി തോമസും പങ്കെടുക്കുമെന്നാണ് സൂചന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election | 'വയനാട്ടിലെ അപരനിപ്പോൾ സാംസ്കാരിക വകുപ്പിൽ ഉയര്‍ന്ന ശമ്പളം വാങ്ങുന്നു'; സ്വരാജിന് മറുപടിയുമായി ശബരിനാഥന്‍
Open in App
Home
Video
Impact Shorts
Web Stories