കേരളാ കോൺഗ്രസ് പിളർപ്പ് പൂർണമാകാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ അവസാനവട്ട സമവായ ശ്രമങ്ങൾ സഭയുടെയും കോൺഗ്രസ് നേതൃത്വത്തിന്‍റെയും ഭാഗത്ത് നിന്നുണ്ടായത്. ഇന്നത്തെ യോഗത്തിൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഉണ്ടാകരുതെന്ന് ജോസ് കെ മാണി വിഭാഗത്തെ സഭാനേതൃത്വം അറിയിച്ചു. കോൺഗ്രസ് നേതാക്കളും ഇരുവിഭാഗവുമായി ചർച്ച നടത്തി. മധ്യസ്ഥചർച്ച ഏറെ മുന്നോട്ടുപോയ സമയത്ത് ഭിന്നതയിലേക്ക് പോകുന്നത് ശരിയല്ലെന്ന് കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസും പ്രതികരിച്ചു.
കാബിനറ്റിൽ 'പൂച്ച മന്ത്രിമാര്‍': സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പാക് സർക്കാരിന്റെ ലൈവ് വീഡിയോ
advertisement
അതേസമയം, ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗം ഇന്നു കോട്ടയത്തു ചേരാനിരിക്കേ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പാർലമെന്‍ററി പാർട്ടി അംഗങ്ങൾക്ക് പിജെ ജോസഫ് ഇ മെയിൽ സന്ദേശം അയച്ചു.അതേസമയം, സംസ്ഥാന സമിതി യോഗം ചേരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസ് കെ മാണി വിഭാഗം. ഇന്നത്തെ യോഗം ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കും.
