TRENDING:

തിരുവനന്തപുരത്തേക്കുള്ള യാത്ര: ഹരിപ്പാട് കഴിഞ്ഞാൽ അടുത്ത കോൺഗ്രസ് മണ്ഡലം തിരുവനന്തപുരം

Last Updated:

വോട്ടെടുപ്പിൽ സ്വാധീനമുണ്ടെന്ന് പലരും വിലയിരുത്തുന്ന മത സാമുദായിക ശക്തികളുടെ ആസ്ഥാനമുൾക്കൊള്ളുന്ന മേഖലയിലാണ് ഇടതു മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തേക്കുള്ള യാത്ര: ഹരിപ്പാട് കഴിഞ്ഞാൽ അടുത്ത കോൺഗ്രസ് മണ്ഡലം തിരുവനന്തപുരം
advertisement

പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് നിന്നും തിരുവനന്തപുരത്തേക്കൊരു യാത്ര ചെയ്താൽ കോൺഗ്രസിന്റെ കയ്യിൽ ഈ രണ്ടു മണ്ഡലങ്ങൾ മാത്രം. ഹരിപ്പാടും തിരുവനന്തപുരവും. ദേശീയപാത കടന്നു പോകുന്ന കൊല്ലം ജില്ല മുഴുവൻ 2016 ലെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേടിയിരുന്നു. ഇപ്പോൾ വട്ടിയൂർക്കാവ് പോയതോടെയാണ് ഈ മാറ്റം. ഇനി ഹരിപ്പാട് നിന്നും മാവേലിക്കരയിലൂടെ എംസി റോഡ് വഴി പോയാലും സ്ഥിതി അത് തന്നെ. എങ്കിലും പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളും ഇടതു മുന്നണിയിലായതോടെ വഴി മാറിയാലും രക്ഷയില്ല. 23 വർഷമായി കയ്യിലുള്ള കോന്നി കൂടി നഷ്ടമായതോടെയാണിത്. അരൂർ നേടിയതോടെ ആലപ്പുഴയിൽ കോൺഗ്രസ് സീറ്റുളുടെ എണ്ണം രണ്ടായി എന്നത് നേട്ടം.

advertisement

വോട്ടെടുപ്പിൽ സ്വാധീനമുണ്ടെന്ന് പലരും വിലയിരുത്തുന്ന മത സാമുദായിക ശക്തികളുടെ ആസ്ഥാനമുൾക്കൊള്ളുന്ന മേഖലയിലാണ് ഇടതു മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.

തെക്കൻ ജില്ലകളിലെ സീറ്റുകൾ.

ഇടുക്കി (5)

കോട്ടയം (9)

ആലപ്പുഴ (9 )

പത്തനംതിട്ട (5 ),

കൊല്ലം (11)

തിരുവനന്തപുരം (14 ),

ആകെ 53

അരൂർ എൽ.ഡി.എഫിന് നഷ്ടമായതെങ്ങനെ? 10 കാരണങ്ങൾ

കക്ഷിനില

എൽ ഡി എഫ് (39)

സിപിഎം 24 (തിരുവനന്തപുരം 8 കൊല്ലം 5 ആലപ്പുഴ 5 പത്തനംതിട്ട -3 കോട്ടയം- 1 ഇടുക്കി -2 )

advertisement

സിപിഐ 10 (തിരുവനന്തപുരം 2 കൊല്ലം 4 ആലപ്പുഴ 1 പത്തനംതിട്ട -1 കോട്ടയം- 1 ഇടുക്കി -1 )

എൻ സി പി - രണ്ട് (കുട്ടനാട്, പാലാ)

ജനതാദൾ- ഒന്ന് ( തിരുവല്ല)

കേരള കോൺഗ്രസ്- ഒന്ന് (പത്തനാപുരം)

സ്വതന്ത്രൻ- ഒന്ന് (കുന്നത്തൂർ)

സിപിഎമ്മിലെ അഞ്ചു മന്ത്രിമാരും സിപിഐയുടെ രണ്ടു മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കറും ഇതിൽ നിന്നാണ്.

യുഡിഎഫ് (12)

കോൺഗ്രസ് ഏഴ്

കേരള കോൺഗ്രസ് -അഞ്ച്

advertisement

പൊതു തെരഞ്ഞെടുപ്പിൽ ഇത് യഥാക്രമം എട്ടും ആറും ആയിരുന്നു.

എൻഡിഎ രണ്ട്

ബിജെപി (നേമം )

ജനപക്ഷം (പൂഞ്ഞാർ)

അടുത്തിടെയാണ് ജനപക്ഷം എൻ ഡിഎ യിലേക്ക് ചേർന്നത്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തേക്കുള്ള യാത്ര: ഹരിപ്പാട് കഴിഞ്ഞാൽ അടുത്ത കോൺഗ്രസ് മണ്ഡലം തിരുവനന്തപുരം