വാക്കു തർക്കം ഇങ്ങനെ
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ- സർക്കാർ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നുണ്ടല്ലോ. നിങ്ങൾ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങൾ പമ്പയിലേയ്ക്ക് വിടുന്നില്ല?
യതീഷ് ചന്ദ്ര: സർ, പമ്പയിലെ പാർക്കിംഗ് സ്പേസുകൾ മിക്കവാറൂം പ്രളയത്തിൽ ഒലിച്ചുപോയി. ഇപ്പോഴും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കാൻ കഴിയില്ല.
മന്ത്രി- കെ എസ് ആർ ടി സി ബസുകൾ പോകുന്നുണ്ടല്ലോ?
എസ്.പി - സാർ കെ എസ് ആർ ടി സി ബസുകൾ അവിടെ പാർക്ക് ചെയ്യുന്നില്ല. സ്വകാര്യ വാഹനങ്ങൾ അങ്ങോട്ട് കടത്തി വിട്ടാൽ ഇതെല്ലാം അവിടെ പാർക്ക് ചെയ്താൽ അപകടമുണ്ടാകും. ഗതാഗതതടസമുണ്ടാകും. ഇതിന്റെയൊക്കെ സമാധാനം പറയേണ്ടത് ഞങ്ങളാണ്. സാർ പറഞ്ഞിട്ട് ഞാൻ അവരെ കടത്തിവിട്ടാൽ സാർ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണോ?
advertisement
എ എൻ രാധാകൃഷ്ണൻ- മര്യാദയ്ക്ക് സംസാരിക്കണം. ഞങ്ങളുടെ കേന്ദ്ര മന്ത്രിയാണിത്. സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ?.
(ഇതിന് മറുപടി പറയാതെ എസ്.പി രാധാകൃഷ്ണനെ തുറിച്ചുനോക്കുന്നു)
മന്ത്രി- അപ്പോൾ എന്റേതടക്കമുള്ള സർക്കാർ വാഹനങ്ങളോ?
യതീഷ് ചന്ദ്ര: സാർ അങ്ങ് വി ഐ പി ആണ്. കേന്ദ്ര മന്ത്രി ആണ്. അങ്ങയെപ്പോലുള്ള ആളുകൾ ഒന്നോ രണ്ടൊ വരുമ്പോൾ കയറ്റി വിടുന്നതിന് കുഴപ്പമില്ല. അങ്ങനെയല്ല , മുഴുവൻ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നത്. മന്ത്രി ഉത്തരവിട്ടാൽ ഗതാഗതം അനുവദിക്കാം.
മന്ത്രി - അതിനു തനിക്ക് അധികാരമില്ല.
എസ്.പി- അതുകൊണ്ടാണ് സർ ഞാൻ പറഞ്ഞത്. പ്രളയത്തിന് ശേഷം മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നുണ്ട് സർ
മന്ത്രി- ഓ.കെ, ഞാൻ പറഞ്ഞ നിര്‍ദേശങ്ങൾ നിങ്ങൾ അധികാരികളെ അറിയിക്കൂ.
എസ്.പി- അങ്ങയുടെ നിർദേശങ്ങൾ അറിയിക്കാം സർ.
മാധ്യമങ്ങളോട് മന്ത്രി- സർക്കാർ ഒരു കാര്യവുമില്ലാതെ സ്വകാര്യവാഹനങ്ങൾ തടയുകയാണ്. സർക്കാർ അനാവശ്യമായി ഭക്തരെ അപമാനിക്കുകയാണ്
(ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായില്ല)
