TRENDING:

Corona Virus Live: കേരളത്തിൽ കൊറോണ: സംസ്ഥാനത്ത് 1053 പേർ നിരീക്ഷണത്തിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Last Updated:

Corona Virus Live: ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിക്കാണ് നോവൽ കൊറോണ വൈറസ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Corona Virus Live:  സംസ്ഥാനത്തും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിക്കാണ് നോവൽ കൊറോണ വൈറസ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കേന്ദ്രസർക്കാരാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. പിന്നീട് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം സ്ഥിരീകരിച്ചു. ഭീതി പരത്തുന്ന രീതി ഉണ്ടാകരുതെന്നും ആവശ്യമായ ജാഗ്രത പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കൊറോണ സംശയത്തില്‍ സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 247 പേരെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. ആശുപത്രികളില്‍ 15 പേര്‍ കഴിയുന്നുണ്ട്. ഇന്ന് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചത് 7 പേരെയാണ്. തൃശൂർ കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ നടപടികള്‍ വിലയിരുത്തും.
advertisement

തത്സമയ വിവരങ്ങൾ ചുവടെ...

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Corona Virus Live: കേരളത്തിൽ കൊറോണ: സംസ്ഥാനത്ത് 1053 പേർ നിരീക്ഷണത്തിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories