ഇപ്പോഴത്തെ വിവാദങ്ങളില്‍ നിലപാടും വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനായി പ്രചരണ പരിപാടികള്‍ ഊര്‍ജിതമാക്കണം. നേരത്തേ മൂന്നു ജില്ലകളിലെ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒമ്പതു ജില്ലകളില്‍ മുഖ്യമന്ത്രി പങ്കെടുത്ത് രാഷ്ട്രീയവിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.
ശബരിമല ആർക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് മുഖ്യമന്ത്രിയോട് രാഹുൽ ഈശ്വർ
മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് തീരുമാനത്തിനു പിന്നില്‍. കാല്‍നട പ്രചരണജാഥയില്‍ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. വിവാദങ്ങള്‍ തിരിച്ചടിയാകില്ലെന്നും സിപിഎം വിലയിരുത്തുന്നു.
advertisement
ശബരിമല വിധി അതേപടി നടപ്പാക്കാനാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി
സംഘപരിവാറിനും കോണ്‍ഗ്രസിനുമെതിരേ ആക്രമണം ശക്തമാക്കും. എന്നാല്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കാതിരിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.