ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറിയ അയാൾ ചില്ലറക്കാരനല്ല. ദാദ്ര നഗർ ഹവേലി കളക്ടറായ കണ്ണൻ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയത്. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടർ പ്രജ്ഞാൽ പട്ടീലും കെ.ബി.പി എസ് സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗർ ഹവേലി കളക്ടർ കണ്ണൻ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
advertisement
സ്വന്തം ബാച്ചുകാരൻ ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ച ശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടർ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കളലക്ടർ തിങ്കളാഴ്ച വൈകുന്നേരം ദാദ്ര നഗർ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥൻ.
