TRENDING:

TRF ഭീകരസംഘടന: യുഎസും നമ്മളും തമ്മിലുള്ള ധാരണകളിലെ വിടവ് നികത്തുന്നതിനുള്ള പോസിറ്റീവ് ചുവടുവയ്പ്; ശശി തരൂർ

Last Updated:

യുഎൻ ൻ്റെ ലിസ്റ്റിലും TRF നെ ലിസ്റ്റ് ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്കും ഇത് സഹായകമാകുമെന്നും ശശി തരൂർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഹൽഗാം ഭീകരാക്രമണത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെട്ട ലഷ്‌കർ പ്രോക്സി സംഘടനയായ The Resistance Front നെ ഒരു തീവ്രവാദ സംഘടനയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
News18
News18
advertisement

ഈ കാര്യത്തിൽ യുഎസും നമ്മളും തമ്മിലുള്ള ധാരണകളിലെ വിടവ് നികത്തുന്നതിനുള്ള ഒരു പോസിറ്റീവ് ചുവടുവയ്പ്പാണിതെന്നും യുഎൻ ൻ്റെ ലിസ്റ്റിലും TRF നെ ലിസ്റ്റ് ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്കും ഇത് സഹായകമാകുമെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു. പാകിസ്ഥാന് ഇവരുടെ പ്രവർത്തനങ്ങൾ തടയാനും ഇല്ലാതാക്കാനും ഇത് സമ്മർദ്ദമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

advertisement

പഹൽഗാം ഭീകരാക്രമണത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെട്ട ലഷ്‌കർ പ്രോക്സി സംഘടനയായ The Resistance Front നെ ഒരു തീവ്രവാദ സംഘടനയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പാകിസ്ഥാന് ഇവരുടെ പ്രവർത്തനങ്ങൾ തടയാനും ഇല്ലാതാക്കാനും ഇത് സമ്മർദ്ദമാകും.

വാഷിംഗ്ടണിലെ എന്റെ സ്വകാര്യ സംഭാഷണങ്ങളിൽ, തീവ്രവാദ സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്ഥാൻ്റെ പ്രവർത്തനങ്ങളെ അവർ ഇപ്പോഴും തടയാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവരോട് തുറന്ന് ചോദിച്ചപ്പോൾ, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാൻ യുഎസുമായി സഹകരിക്കുന്നു ണ്ടെന്നാണ് അവർ അവകാശപ്പെട്ടത്.

advertisement

കാബൂൾ വിമാനത്താവളത്തിൽ 23 യുഎസ് നാവികരുടെ മരണത്തിന് കാരണമായ ആബി ഗേറ്റ് ബോംബാക്രമണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ കീഴടങ്ങൽ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഭീകരതയ്‌ക്കെതിരായ പാകിസ്ഥാൻ്റെ നടപടികളുടെ നിലവാരത്തെയും ആത്മാർത്ഥതയെയും കുറിച്ചുള്ള ഇന്ത്യയുടെ സംശയം, ഐസിസ്–ഖൊറാസാൻ പോലുള്ള അമേരിക്കയുമായി ശത്രുതയുള്ളതായി കരുതുന്ന ഭീകര ഏജൻസികളെ നേരിടുന്നതിലല്ല , മറിച്ച്, നമുക്കെതിരെ ലക്ഷ്യമിടുന്ന ഭീകര ഏജൻസികളുടെ കാര്യത്തിലുള്ള നമ്മുടെ സ്വന്തം അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

ഈ കാര്യത്തിൽ യുഎസും നമ്മളും തമ്മിലുള്ള ധാരണകളിലെ വിടവ് നികത്തുന്നതിനുള്ള ഒരു പോസിറ്റീവ് ചുവടുവയ്പ്പാണിത്. യുഎൻ ൻ്റെ ലിസ്റ്റിലും TRF നെ ലിസ്റ്റ് ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾക്കും ഇത് സഹായകമാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
TRF ഭീകരസംഘടന: യുഎസും നമ്മളും തമ്മിലുള്ള ധാരണകളിലെ വിടവ് നികത്തുന്നതിനുള്ള പോസിറ്റീവ് ചുവടുവയ്പ്; ശശി തരൂർ
Open in App
Home
Video
Impact Shorts
Web Stories