യെമനിലേക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരായ ഹർജിയിലാണ് ഉത്തരവ്. യെമനിൽ താമസസൗകര്യം ഒരുക്കാൻ സന്നദ്ധരായവരുടെ പട്ടിക പ്രേമകുമാരി കോടതിയിൽ നൽകിയിരുന്നു.
'യമനിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്': നിമിഷപ്രിയയുടെ അമ്മയോട് കേന്ദ്രസര്‍ക്കാര്‍
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. 2017 ൽ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിമിഷയെ 2020 ലാണ് യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. തലാലിന്റെ മാതാപിതാക്കളുമായി കേസിനെ സംബന്ധിക്കുന്ന ചർച്ചകൾ നടത്താൻ യമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്നാവശ്യപ്പെട്ടാണ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രേമകുമാരിയ്ക്കും പത്ത് വയസുകാരിയായ നിമിഷയുടെ മകൾക്കും യമനിലേക്ക് പോകാൻ അനുമതി തേടിയായിരുന്നു അപേക്ഷ.
advertisement
വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ
ഇപ്പോൾ യമനിലേക്ക് പോകുന്നത് യുക്തിപരമല്ല എന്ന് പ്രേമ കുമാരിയെ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യെമനിലേക്ക് പോകാനുള്ള തീരുമാനം വളരെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ഗൾഫ് അഫെയർസ് ഡയറക്ടർ താനൂജ് ശങ്കർ പ്രേമ കുമാരിയെ അറിയിച്ചിരുന്നു.
പ്രതികൂലമായ സാഹചര്യങ്ങളെത്തുടർന്ന് യമനിലെ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയതിനാൽ പ്രേമകുമാരിയുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്നാണ് ലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.