Kerala DHSE 12th Result 2023 Live : തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 82.95% വിജയമാണുള്ളത്. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 82.75% വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് വിജയം. അതേസമയം പ്ലസ് ടു വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനം കുറവാണ്. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 33,185 പേർ. 77 സ്കൂളുകള്ക്ക് നൂറുമേനി വിജയം നേടാനായി. ഏറ്റവും കൂടുതൽ വിജയം എറണാകുളം- 87.55%. ഏറ്റവും കുറവ് പത്തനംതിട്ട- 76.59%. വിഎച്ച്എസ്സിയിൽ 78.39% വിജയം. കൂടുതൽ വിജയം നേടിയ ജില്ല വയനാട് 83.63%. വിജയം കുറവ് പത്തനംതിട്ട 68.48%. 373 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. 20 സ്കൂളുകളിൽ 100% വിജയം.
ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. നല്ല റിസൾട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകും കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹയർസെക്കണ്ടറി പരീക്ഷാ ഫലം അറിയാൻ www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. SAPHALAM 2023, iExaMS – Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലാണ് ഫലം ലഭ്യമാകുന്നത്.
ഏപ്രിൽ മൂന്നു മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 30740 വിദ്യാർഥികൾ പരീക്ഷ എഴുതി. ഏപ്രിൽ മൂന്നു മുതലാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂല്യനിർണയം ആരംഭിച്ചിരുന്നത്. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.