TRENDING:

'ആജീവനാന്ത കാലത്തേക്കല്ല കോൺഗ്രസിൽ ചേർന്നത്'; നിലപാട് കടുപ്പിച്ച് തരൂർ

Last Updated:

വോട്ടിനും സീറ്റിനും വേണ്ടി ആ ആശയങ്ങൾ ഉപേക്ഷിക്കാനാകില്ലെന്നും തരൂർ വ്യക്തമാക്കി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മോദി അനുകൂല പ്രസ്താവനയിൽ കെ.പി.സി.സിക്ക് വിശദീകരണം നൽകിയതിനു പിന്നാലെ നിലപാട് ആവർത്തിച്ച് ശശി തരൂർ എം,പി. ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസിൽ ചേർന്നതെന്നാണ്   തരൂര്‍ ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനുള്ള  ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് ഈ പാർട്ടിയിൽ ചേർന്നത്. വോട്ടിനും സീറ്റിനും വേണ്ടി ആ ആശയങ്ങൾ ഉപേക്ഷിക്കാനാകില്ലെന്നും തരൂർ വ്യക്തമാക്കി.
advertisement

പ്രതിപക്ഷം എന്ന നിലയിൽ  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനമുന്നയിക്കുമെങ്കിലും കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനൊപ്പമാണ്. ഒരു തുണ്ട് പോലും പാക്കിസ്ഥാനു വിട്ടു നല്‍കാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ എല്ലാകാര്യങ്ങൾക്കും വിമർശിക്കേണ്ടതില്ലെന്ന പരാമർശത്തിൽ  കെപിസിസി തരൂരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read 'പന്നിയുമായി ഗുസ്തി പിടിച്ചാൽ വൃത്തികേടാകുന്നത് നിങ്ങളായിരിക്കും'; പ്രസ്താവനാ യുദ്ധത്തിനുശേഷം ബർണാഡ് ഷായുടെ വാക്കുകളുമായി തരൂർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആജീവനാന്ത കാലത്തേക്കല്ല കോൺഗ്രസിൽ ചേർന്നത്'; നിലപാട് കടുപ്പിച്ച് തരൂർ