TRENDING:

ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി; യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും

Last Updated:

ഇന്ന് ഉച്ചയ്ക്ക് 1.19ന് പുറപ്പെട്ട ഐ എക്സ്- 539 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 3.52ഓടെ തിരിച്ചിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.19ന് പുറപ്പെട്ട ഐ എക്സ്- 539 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 3.52ഓടെ തിരിച്ചിറക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ്
advertisement

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യൻ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.19ന് തന്നെ വിമാനം തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്ര തുടങ്ങി മണിക്കൂർ പിന്നിട്ട ശേഷം സാങ്കേതിക തകരാര്‍ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസിയുമായി ബന്ധപ്പെട്ടാണ് തകരാര്‍ കണ്ടെത്തിയത്.

ഉടൻതന്നെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. നടപടിക്രമം പാലിച്ച് വൈകിട്ടോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ അധികൃതർ ക്ഷമ ചോദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി; യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും
Open in App
Home
Video
Impact Shorts
Web Stories