ഈ മാസം 30-ന് വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ജില്ലാ കളക്ടർ, സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ എന്ന പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് സ്‌കൂൾ കുട്ടികളിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയും ലഹരിയുടെ ഉപയോഗവും കുറയ്ക്കുന്നതിനായി സമഗ്രമായ ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
advertisement
സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കുവാൻ കഴിയുന്ന കായിക പ്രവർത്തനങ്ങൾ ആയ സുംബാ, എയ്‌റോബിക്‌സ്, യോഗ തുടങ്ങിയ കായിക പ്രവർത്തനങ്ങൾ സ്‌പോർട്‌സിനോടൊപ്പം ചേർത്ത് നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വരുന്ന അധ്യയന വർഷം വിപുലമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ കുട്ടികളിൽ കൊണ്ടുവരാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
പാഠപുസ്‌തക പരിഷ്‌കരണത്തില്‍ കായിക, യോഗ പരിശീലനത്തിനുള്ള പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകം തയ്യാറാക്കും. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും അതുപോലെതന്നെ കലാ വിദ്യാഭ്യാസം,തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും അത് ഇതിനകം തന്നെ സ്‌കൂളുകളിൽ എത്തിച്ചു നൽകുകയും
ചെയ്തിട്ടുണ്ട്.