നെല്ലിയാമ്പതിയിൽ ടൂറിന് വന്ന അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ചു. എന്നാൽ മറ്റൊരു വാഹനം ലഭിക്കാത്തതിനാൽ വിഷം കഴിച്ച യുവാവുമായി നെൻമാറയിൽനിന്ന് പാലക്കാട്ടേക്ക് വന്ന ആംബുലൻസിലാണ് അപകടത്തിൽപ്പെട്ട സംഘത്തെയും കയറ്റിയത്. വിഷം കഴിച്ച യുവാവിന്‍റെ നില ഗുരുതരമായതിനാൽ അമിതവേഗത്തിലാണ് ആംബുലൻസ് പാലക്കാടേക്ക് വന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്.
BREAKING: പാലക്കാട്ട് വാഹനാപകടത്തിൽ എട്ടുമരണം; അപകടം ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ച്
advertisement
ലോറിയുമായി കൂട്ടിയിടിച്ച ആംബുലൻസ് പൂർണമായും തകരുകയായിരുന്നു. കൂട്ടിയിടിയിൽ ലോറിയും മുൻഭാഗവും തകർന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപെടുത്തിയത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസിൽ ഉണ്ടായിരുന്നവരിൽ ഏറെയും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആംബുലൻസ് വെച്ചിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.