പ്ലാസ്റ്റിക്കിന് തീപിടിച്ചുണ്ടാകുന്ന പുക അത്യന്തം അപകടകരമാണ്. തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിത പ്രവർത്തകനായ ഷിബു കെ എൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു കെ എൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്,
തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ
തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ
ഷിബു കെ എന്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,
advertisement
'പ്ലാസ്റ്റിക്കുകള്‍ അടിസ്ഥാനപരമായി പെട്രോളിയം ഉല്‍പന്നങ്ങളാണ്. അതു കൊണ്ടു തന്നെ പെട്രോളിയം കത്തുമ്പോഴുണ്ടാകുന്നതു പോലെ വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കട്ടിയുള്ള കറുത്ത പുകരൂപത്തില്‍ പുറത്തേക്ക് വ്യാപിക്കുന്നു.
പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാണത്തിനുപയോഗിക്കുന്ന മറ്റു രാസ വസ്തുക്കള്‍ - പ്ലാസ്റ്റിസൈസറുകള്‍, ബ്രോമിനടങ്ങിയ താപ വിരോധികള്‍, ഘനലോഹങ്ങളടങ്ങിയ ചായങ്ങള്‍, ഫില്ലറുകള്‍ മറ്റ് രാസവസ്തുക്കള്‍ എന്നിവ തീപ്പിടുത്തസമയത്ത് അപകടകരമായ രാസവിഷങ്ങളെ ഉല്‍പാദിപ്പിക്കുന്നു. പി.വി.സി പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതില്‍ ബെന്‍സീന്‍, ഡയോക്‌സിനുകള്‍, ഫ്യൂറാനുകള്‍ എന്നിവ പുറത്തേക്ക് വമിക്കുന്നു.
വന്‍തോതില്‍ ചാരവും പൊടി പടലങ്ങളും അന്തരീക്ഷത്തിലേക്കെത്തി വ്യാപിക്കുന്നു. മണ്ണിലും അന്തരീക്ഷവായുവിലും ആസിഡിന്റെ സാന്നിദ്ധ്യവും ഉണ്ടാകും. തീപ്പിടുത്തം നടന്നതിന്റെ ഏറ്റവും കുറഞ്ഞത് 5 കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഇതിന്റെ പ്രഭാവം കാറ്റിന്റെ ഗതിയനുസരിച്ച് ഏറിയും കുറഞ്ഞും അനുഭവപ്പെടാം.
മുന്‍കരുതലുകള്‍
സംഭവസ്ഥലത്തിനടുത്തുള്ളവര്‍ എത്രയും പെട്ടെന്ന് ദൂരേക്ക് മാറ്റുക.
നവജാത ശിശുക്കള്‍, പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ ആദ്യമേ സംഭവസ്ഥലത്തു നിന്നും ദൂരേക്ക് മാറ്റണം.
ആരോഗ്യമുള്ളവര്‍ ഏറെ നേരം സംഭവസ്ഥലത്ത് നില്‍ക്കുന്നത് നന്നല്ല. ആരോഗ്യത്തെ ബാധിച്ചു ഏറെക്കഴിഞ്ഞായിരിക്കും ലക്ഷണങ്ങള്‍ പുറമേക്ക് കാണുക. അതു കൊണ്ട് സാങ്കേതിക പ്രവര്‍ത്തകരല്ലാത്തവര്‍ പരിസരത്ത് നില്‍ക്കുന്നത് നന്നല്ല.
ഒന്നു രണ്ടു ദിവസത്തേക്ക് തീപ്പിടുത്തം മൂലമുണ്ടായ ചാരവും സൂക്ഷ്മ പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും അത് ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളിലെത്തുകയും ചെയ്യും. സംഭവസ്ഥലത്തിനടുത്തുള്ള വീടുകളുടെ അകത്തും പുറത്തും വിഷലിപ്തമായ ചാരം അടിഞ്ഞു കൂടാനിടയുണ്ട്. കൈയ്യുറകളും ഷൂസും, മാസ്‌കും കണ്ണടയും ധരിച്ച ശേഷം മാത്രമേ വീടു വൃത്തിയാക്കാനിറങ്ങാന്‍ പാടുള്ളൂ.
ചൂലു കൊണ്ട് അടിച്ചു വാരി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. വാക്വം ക്ലീനറുപയോഗിച്ചോ, നനഞ്ഞ തുണികൊണ്ട് തുടച്ചോ മാത്രം ചാരവും പൊടിയും നീക്കം ചെയ്യുക.
പരിസരത്തുള്ള എല്ലാവരും നനഞ്ഞ തുണികൊണ്ട് മൂക്ക് മറച്ചു മാത്രം ശ്വസിക്കുക. പുകമഞ്ഞിലേക്കിറങ്ങാതിരിക്കുക.കൈകാലുകളും മുഖവും ഇടയ്ക്കിടെ കഴുകുക.
എന്തെങ്കിലും അസ്വസ്ഥതകളുണ്ടായാല്‍ ഉടനെ തന്നെ വൈദ്യ സഹായം തേടുക. ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചികില്‍സ നടത്തുക."
