TRENDING:

'ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ല'; സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി

Last Updated:

ശരിയായ രീതിയിലാണോ കാര്യങ്ങൾ നടക്കുന്നതെന്ന് സ്വയം പരിശോധിക്കണം. ചിലർ ഫയൽ തീർപ്പാക്കുന്നതിൽ പുറകോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ലെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി  പിണറായി വിജയന്‍. ശരിയായ രീതിയിലാണോ കാര്യങ്ങൾ നടക്കുന്നതെന്ന് സ്വയം പരിശോധിക്കണം. ചിലർ ഫയൽ തീർപ്പാക്കുന്നതിൽ പുറകോട്ടു പോയി. എത്ര മണിക്കുർ ഡ്യൂട്ടി സമയം സുവർണ ജൂബിലി സമ്മേളനത്തിന് ചെലവിട്ടു എന്ന് കണക്കുകൂട്ടണമെന്നും അത് നല്ല രീതിയിൽ സമൂഹത്തിന് തിരിച്ച് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement

ആളുകൾക്ക് പെട്ടന്ന് കാര്യങ്ങൾ കിട്ടുകയാണ് പ്രധാനം. ജനങ്ങളാണ് പരമാധികാരികൾ. അവർക്ക് കാര്യങ്ങൾ ചെയ്യുന്നതാണ് പ്രധാനമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ജീവനക്കാരോട്  മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ല'; സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories