അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനുമായി മഞ്ജു വാര്യര്‍ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മകന്‍ കെ.എസ് ശബരിനാഥന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുമായി മഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണ് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയത്. താരസംഘടനായായ 'അമ്മ'യെ വെല്ലുവിളിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ള്യൂ.സി.സി) എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. എന്നാല്‍ കാലക്രമത്തില്‍ സംഘടനയുടെ മുഖ്യധാരയില്‍ നിന്നും അവര്‍ പിന്‍മാറിയെങ്കിലും അപ്പോഴേയ്ക്കും മഞ്ജു വാര്യരുടെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
advertisement
Also Read: പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍: അതിഥികള്‍ വാഹനത്തിന്റെ റിമോട്ട് എന്തു ചെയ്യണം?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതി സ്ഥാനത്തായപ്പോള്‍ മഞ്ജു വാര്യരുടെ നിലപാട് സിനിമാ ലോകവും ആരാധകരും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ആരാധകര്‍ക്ക് ഏറെ വിശ്വാസമുള്ള താരമെന്ന പ്രതിച്ഛായ സര്‍ക്കാരിന്റെ പരസ്യങ്ങളിലും മഞ്ജുവിനെ അഭിവാജ്യഘടകമാക്കി. എന്നാല്‍ അടുത്തിടെ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ അവര്‍ പിന്നീട് പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ തീരുമാനവും കോണ്‍ഗ്രസ് ബന്ധത്തിന്റ പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
