രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഐ ജി ബൽറാം കുമാഡ ഉപാധ്യയ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൊല്ലപ്പെട്ട ആൾക്കാരെ ചിലർ ഭീഷണിപ്പെടുത്തിയതായി എഫ് ഐ ആറിൽ ഉള്ളതായും അന്വേഷണസംഘം പറഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നിൽ സി പി എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, കോൺഗ്രസിന്‍റെ ആരോപണം സി പി എം നിഷേധിച്ചു.
കൊല്ലപ്പെട്ട ശരത്തിന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഞായാറാഴ്ച രാത്രി ആയിരുന്നു കാസർകോഡ് കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
advertisement