TRENDING:

പ്രതിപക്ഷ നിരയിലെ ആദ്യവനിത; ആലപ്പുഴയ്ക്ക് രണ്ടാമത്തെ വനിതാ ജനപ്രതിനിധി

Last Updated:

പതിനാലാം നിയമസഭയിലെ ഒൻപതാമത്തെ വനിതാ എംഎൽഎ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ എന്ന കോണ്‍ഗ്രസുകാരി നടന്നുകയറുന്നത് ചരിത്രത്തിലേക്ക്. ‌ഈ നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോൾ ഉസ്മാൻ. കെ ആർ ഗൗരിയമ്മ ഒൻപതുതവണ വിജയിച്ച മണ്ഡലത്തിൽ നിന്നുമാണ് ഷാനിമോൾ നിയമസഭയിലേക്ക് വരുന്നത് എന്നതാണ് മറ്റൊരു സവിശേഷത. കായംകുളം എംഎൽഎ യു പ്രതിഭക്ക് പിന്നാലെ ആലപ്പുഴയ്ക്ക് മറ്റൊരു വനിതാ ജനപ്രതിനിധിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്.
advertisement

നിലവിൽ എട്ടു വനിതകളാണ് നിയമസഭയിലുള്ളത്. ചരിത്രത്തിലാദ്യമായി  മന്ത്രിസഭയിലുമുണ്ട് രണ്ട് വനിതകൾ. എന്നാൽ ഇതൊക്കെയാണെങ്കിലും പ്രതിപക്ഷ നിരയിൽ പേരിനുപോലും ഒരു വനിതാ പ്രതിനിധി ഇല്ലാത്ത അവസ്ഥയായിരുന്നു. ആ പേരുദോഷമാണ് പ്രതിപക്ഷം ഉപതെരഞ്ഞെടുപ്പിലൂടെ മാറ്റിയെടുത്തത്.

Also Read- തിരുവനന്തപുരത്ത് NSS ബോർഡിൽ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

ഭരണപക്ഷത്തെ എട്ട് വനിതാ എംഎൽഎമാരിൽ അഞ്ചുപേരും സിപിഎമ്മിൽ നിന്നാണ്. മൂന്നുപേർ സിപിഐയിൽ നിന്നും. കെ കെ ശൈലജ (കൂത്തുപറമ്പ്), ജെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), പി അയിഷാ പോറ്റി (കൊട്ടാരക്കര), യു പ്രതിഭ (കായംകുളം), വീണാ ജോർജ് (ആറന്മുള) എന്നിവരാണ് സിപിഎം ജനപ്രതിനിധികൾ. ഇ എസ് ബിജിമോൾ (പീരുമേട്), ഗീതാ ഗോപി (നാട്ടിക), സി കെ ആശ (വൈക്കം) എന്നിവരാണ് സിപിഐയുടെ വനിതാ എംഎൽഎമാർ.

advertisement

ആദ്യ നിയമസഭയിൽ ആറു വനിതകൾ

കാലത്തിന് മുൻപേ നടന്ന ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളത് ആദ്യ നിയമസഭയിൽ തന്നെ ഏഴു വനിതകൾ അംഗങ്ങളായി. എന്നാൽ വര്‍ഷങ്ങൾ പലതുകഴിഞ്ഞിട്ടും ഇതിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. 2011ൽ ജയിച്ചത് ഏഴുപേർ. ഇതിൽ അന്ന് ഭരണപക്ഷത്തുണ്ടായിരുന്നത് കോൺഗ്രസിലെ പി ജയലക്ഷ്മി മാത്രം.

നിലവിൽ ആകെയുള്ള 141 എംഎൽഎമാരിൽ 5.71 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. ഷാനിമോളുടെ വിജയത്തോടെ ഇത് 6.3 ശതമാനമായി മാറി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിപക്ഷ നിരയിലെ ആദ്യവനിത; ആലപ്പുഴയ്ക്ക് രണ്ടാമത്തെ വനിതാ ജനപ്രതിനിധി