സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-
തിങ്കളാഴ്ച രാത്രി ഏഴരയോടെ മീരാൻകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടുപേരോട് രേഖകൾ കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കഴിയാത്ത ബൈക്ക് യാത്രക്കാർ പൊലീസിന് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുതെങ്ങ് എസ് ഐ പ്രൈജുവിനും ഗ്രേഡ് എസ് ഐക്കും പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ വാദം-
അമ്മയെകാണാൻ പോവുകയാണെന്നും രേഖകൾ കൈവശമില്ലെന്നും നാളെ ഹാജരാക്കാമെന്നും ബൈക്ക് യാത്രക്കാർ പൊലീസിനെ അറിയിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ഇരുവരും തടഞ്ഞു. രേഖകൾ ഹാജരാക്കാൻ 15 ദിവസം സമയം നിയമം അനുവദിക്കുന്നുണ്ടെന്ന കാര്യവും ബൈക്ക് യാത്രക്കാർ പൊലീസിനെ ഓർമിപ്പിച്ചു. ഇതിനിടെ പൊലീസ് മർദ്ദനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർക്ക് പരിക്കേറ്റത്.
advertisement
Also Read- നാല് പട്ടിക്കുഞ്ഞുങ്ങളെ കാർ കയറ്റിക്കൊന്നു: ടാക്സി ഡ്രൈവർ അറസ്റ്റിൽ