TRENDING:

പെരിയ ഇരട്ടക്കൊല: അഞ്ചുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

Last Updated:

നേരത്തെ പിടിയിലായ സജി ജോര്‍ജിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. സുരേഷ്, ജിജിന്‍, അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയൻ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സജി ജോർജും നേരത്തെ അറസ്റ്റിലായിരുന്നു.
advertisement

അതേസമയം, സജി ജോര്‍ജിനെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സജി ജോർജാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത്. സജി ജോർജ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്നും കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കാനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊല: അഞ്ചുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി